സെന്റ്.തോമസ് ഫാമിലി യുനിട്ടിന്റെ നാലാമത് വാര്‍ഷികം ശ്രി.മാമ്മച്ചന്‍ ഐശ്വര്യായുടെ വീട്ടില്‍ വച്ച് നടന്നു. വൈകുന്നേരം നാലര മണിക്ക് വിശുദ്ധ കുര്‍ബാന അര്‍പ്പണതോടെ ചടങ്ങുകള്‍ ആരംഭിച്ചു. കുര്‍ബാനയ്ക്ക് ശേഷം നടന്ന പൊതുസമ്മേളനം വികാരിയച്ചന്‍ ഉത്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണം നടത്തിയത് പാലൂത്തറ പള്ളി മതബോധനത്തിന്റെ പ്രധാനധ്യപകനായ ശ്രി.ടോജോ തോട്ടുങ്കല്‍ ആയിരുന്നു. യുനിട്ടു പ്രസിഡന്റ് തോമസ് അയ്യംമാക്കില്‍ അധ്യക്ഷം വഹിച്ചു , സെക്രട്ടറി തോമസ് വെളിപ്പറമ്പില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൊച്ചു കുട്ടികള്‍ ഡാന്‍സ് .സ്കിറ്റ് ,ആക്ഷന്‍ സോങ്ങ് എന്നിവ അവതരിപ്പിച്ചു , ഭക്തി ഗാനങ്ങളും പാടുകയുണ്ടായി . എല്ലാവരുടെയും പ്രത്യേകിച്ച് യുവാക്കളുടെയും സ്ത്രികളുടെയും സഹകരണം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുവാനും മനോഹരമാക്കുവാനും സഹായകമായി .കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഫെയിസ് ബുക്ക് സന്ദര്‍ശിക്കുക .
No comments:
Post a Comment