ജപമാലഭക്തിയുടെ മാസമായ ഒക്ടോബര്‍ മാസത്തില്‍ ഒന്നാം തിയതി മുതല്‍
പള്ളിയില്‍ ആരംഭിച്ച ആഘോഷമായ കൊന്ത ചൊല്ലല്‍ ഇന്ന് സമാപിച്ചു. ആദ്യ ഏഴു
ദിവസം ഓരോ കുടുംബ യൂണിറ്റുകളും പിന്നീടുള്ള ദിവസങ്ങള്‍ സംഘടനകളും ആണ്
നേതൃത്വം നല്‍കിയത്. എല്ലാ ദിവസവും നേര്‍ച്ച വിതരണം ഉണ്ടായിരുന്നു - ഉണ്ണിയപ്പം , ബിസ്കറ്റ് , അവല്‍, ലഡു,കൊഴുകൊട്ട
ഒറിജിനലും ഡ്യൂപ്ലികറ്റും അങ്ങനെ പലവിധ നേര്‍ച്ചകള്‍. ഇത്തവണത്തെ ഏറ്റവും
വലിയ പ്രത്യേകത മാതാവിനെ അലങ്കരിച്ചതായിരുന്നു - സെവറയില്‍ മാത്തച്ചന്‍ ചേട്ടന്റെയും വെളിപ്പറമ്പില്‍ തോമസ്ചേട്ടന്റെയും അധ്വാനം വലിയ അഭിനന്ദനം
അര്‍ഹിക്കുന്നു. സമാപന ദിവസത്തിന് നേതൃത്വം നല്‍കിയത് സി.എല്‍.സി.യും
മതധ്യപകരും ചേര്‍ന്നാണ്. സി.എല്‍.സി.കുട്ടികള്‍ ദീപലങ്കരങ്ങളാല്‍ വീഥികള്‍
മനോഹരമാക്കി. നേര്‍ച്ച വിതരണം ഉണ്ടായിരുന്നു ലഡു ആണ് നേര്‍ച്ചയായി
എല്ലാവര്‍ക്കും കൊടുത്തത്. സമാപനദിന പരിപാടികളുമായി സഹകരിച്ച എല്ലാ സി.എല്‍.സി കൂട്ടുകാര്‍ക്കും നന്ദി.കാഴ്ച വെയ്പ്പിനായുള്ള സി.എല്‍.സി അംഗങ്ങളുടെ നിര അള്‍ത്താര മുതല്‍ മോണ്ഡലം വരെ നീണ്ടപ്പോള്‍ സി.എല്‍.സി.പഴയ ഊര്‍ജസ്വലത വീണ്ടെടുത്തല്ലോ എന്ന സന്തോഷമായിരുന്നു എല്ലാവരുടെയും മനസ്സില്‍. ജപമാല മധ്യത്തില്‍ വിറയാര്‍ന്ന സ്വരത്തില്‍ " ചൊല്ലുന്ന നിമിഷം മാതാവിന്‍ ചാരെ.... എന്ന ഗാനം ആലപിച്ചതരായിരുന്നു... ആവോ !
No comments:
Post a Comment