Fr.ജോസഫ് തോട്ടപള്ളി ഇന്നലെ അന്തരിച്ചു. ക്രിസ്തുവര്‍ഷം 1989 -ല്‍ മൂന്നു മാസക്കാലം നമ്മുടെ പള്ളി വികാരിയായിരുന്ന തോട്ടപള്ളിയച്ചന്‍ അന്തരിച്ചു . എണ്‍പത് വയസുണ്ടായിരുന്ന അദേഹം അവസാനകാലത്ത് എറണാകുളം ജില്ലയിലെ ഇടക്കുന്നത്തുള്ള വൈദീക മന്ദിരത്തില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു . മൂന്ന് മാസമേ വികരിയായിരുന്നുള്ളൂ എങ്കിലും സംഭവ ബഹുലമായിരുന്നു ആ കാലഘട്ടമെന്ന് എല്ലാവരും തലകുലുക്കി സമ്മതിക്കും പ്രത്യേകിച്ചും മാവില്‍ മാങ്ങ എറിഞ്ഞിട്ടുള്ള അള്‍ത്താര ബാലന്മാര്‍ . മറ്റു പലസംഭവങ്ങളും ഓര്‍മയില്‍ വരുന്നു, ഓശാന ഞായര്‍ ദിവസം അതിലൊന്നാണ് , ആ സമയം കപ്യാരായിരുന്ന തോമാച്ചേട്ടന്‍ ഒരിക്കലും അദേഹത്തെ മറക്കില്ല എന്നുറപ്പാണ്. ഇന്ന് അതെല്ലാം ഓര്‍മിക്കുമ്പോള്‍ തമാശായി തോന്നുന്നു. അദേഹത്തിന്റെ ആത്മാവിനു നിത്യശാന്തിക്കായി പള്ളിയില്‍ ഇന്ന് കുര്‍ബാനയ്ക്ക് ശേഷം ഒപ്പീസ് ചൊല്ലി പ്രാര്‍ത്ഥിച്ചു.
No comments:
Post a Comment