ഒരുപാട് നാളത്തെ കാത്തിരിപ്പിനു ശേഷം,ഒരുപാടു നാളത്തെ പരിശ്രമങ്ങള്‍ക്ക് ശേഷം, കെ.സി.വൈ.എം സംഘടന തണ്ണീര്‍മുക്കം പള്ളിയുടെ ചരിത്രത്തിലെ ആദ്യ ഇടവക ഡയറക്ട്ടറി പുറത്തിറക്കി. ഇടവകയിലെ എല്ലാ കുടുംബങ്ങളെ കുറിച്ചും, വ്യക്തികളെ കുറിച്ചുമുള്ള ആധികാരിക വിവരങ്ങള്‍, ഫോണ്‍ നമ്പരുകള്‍, ബ്ലഡ് ഗ്രൂപ്പ് തുടങ്ങി പലതും ഡയറക്ട്ടറിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇടവക ദിനഘോഷങ്ങളോടൊപ്പം നടന്ന ചടങ്ങില്‍ ഒരു യുവാവിന്റെ ജീവന്‍ നിലനിര്‍ത്താനായി കിഡ്നി ദാനം നല്‍കി പ്രശസ്തനായ കൊടിയനച്ചന്‍ ആണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്. ഇരുപത്തി രണ്ടായിരം രൂപയോളം ഇതിനു ചെലവ് വന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്.ഈ സംരഭത്തിനു ഒട്ടേറെ ആളുകളും സ്ഥാപനങ്ങളും പരസ്യങ്ങളും മറ്റും നല്‍കി സാമ്പത്തിക പിന്തുണ നല്‍കി. സി.എല്‍.സി. സംഘടനയും ഒരു പേജ് പരസ്യം നല്‍കി ഒരു കൈ സഹായിച്ചു. സി.എല്‍.സി.ക്ക് വേണ്ടി കുറച്ചു സീനിയര്‍ സി.എല്‍.സി അംഗങ്ങള്‍ ആണ് സ്പോണ്‍സര്‍മാരായത്.
No comments:
Post a Comment