.........സി.എല്‍.സി.നിങ്ങളെ സ്വാഗതം ചെയ്യുന്നു..........

പള്ളിയില്‍ തെങ്ങുകയറ്റ പരിശീലനം

അപ്പച്ചന്‍ ചേട്ടന്‍,
നാളികേര വികസന ബോര്‍ഡിന്റെ നേതൃത്വത്തില്‍ പള്ളിയില്‍ തെങ്ങുകയറ്റ പരിശീലനം നടന്നു. ആറു ദിവസ പരിശീലനത്തില്‍ രാവിലെ ആറു മണി മുതല്‍ രാത്രി ആറു മണിവരെ ക്ലാസ്സുകള്‍ നീണ്ടു. തെങ്ങ് കയറ്റത്തോടൊപ്പം  വ്യക്തിത്വ പരിശീലന ക്ലാസ്സുകളും ഉണ്ടായിരുന്നു. ദേവസ്യ ചേട്ടന്‍, അപ്പച്ചന്‍ ചേട്ടന്‍, അശോകേട്ടന്‍ തുടങ്ങിയവരെല്ലാം ആദ്യ ബാച്ചില്‍ പരിശീലനം നേടി. ആകെ ഇരുപതോളം പേരുണ്ടായിരുന്ന ബാച്ചിന്റെ സെര്‍ട്ടിഫിക്കറ്റ് വിതരണം, തെങ്ങ് കയറ്റ മത്സരം തുടങ്ങിയവ ശനിയാഴ്ച നടന്നു. മത്സരത്തില്‍ അശോകേട്ടന്‍ ഒന്നാം സ്ഥാനവും അഞ്ഞൂറ് രൂപ കാഷ് പ്രൈസും നേടി. നാലു നേരം ഭക്ഷണം , ആയിരം രൂപ , തെങ്ങ് കയറ്റ യന്ത്രം എന്നിവ പരിശീലനം പൂര്‍ത്തിയാക്കിയ എല്ലാവര്‍ക്കും ലഭിച്ചു. ക്ലാസ്സ് കട്ട് ചെയ്ത് സിനിമക്ക് പോയ ബാബുകുട്ടനും മറ്റു രണ്ടു പേര്‍ക്കും സര്‍ട്ടിഫിക്കറ്റ് കൊടുക്കില്ലെന്ന് ആദ്യം പറഞ്ഞെങ്കിലും അവസാനം എല്ലാവരുടെയും മുന്നില്‍ മിമിക്രിയും മറ്റു കലാ പരിപാടികളും അവതരിപ്പിച്ചത് കാരണം അവര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കി. ഇനി രണ്ടു ബാച്ചുകള്‍ കൂടിയുണ്ട്. നിങ്ങള്‍ക്കും പരിശീലനം കിട്ടിയാല്‍ കൊള്ളാം എന്ന് തോന്നുന്നുണ്ടോ ?

No comments:

Post a Comment