ഈ വര്‍ഷത്തെ ഈസ്റര്‍ ആഘോഷങ്ങളുടെ ഒരു പ്രത്യേകത ഈസ്റര്‍ മുട്ട വിതരണമായിരുന്നു. നിറം പൂശി ആശംസകള്‍ രേഘപ്പെടുത്തിയ നല്ല താറാം മുട്ടകള്‍ എല്ലാവര്‍ക്കും കൊടുത്തു. ജീവനിലേക്കുള്ള ഉയര്‍പ്പിനെയാണ് മുട്ടകള്‍ സൂചിപ്പിക്കുന്നത്. അടുത്ത വര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തികള്‍ ആണ് ഇതിനുള്ള പണം നല്‍കിയത്. മുതിര്‍ന്നവരും കുട്ടികളും ഈ മുട്ടകള്‍ വച്ച് പല തമാശകളും ഒപ്പിച്ചു. ഉയര്‍പ്പ് ചടങ്ങ് നാടകീയമാക്കിയത് കെ.സി.വൈ.എം. സംഘടനയിലെ അംഗങ്ങള്‍ ആണ്. ബൈബിള്‍ വിവരിച്ചിരിക്കുന്ന അതേ രീതിയില്‍ ഉയര്‍പ്പ് അവതരിപ്പിച്ചത് എന്തായാലും ഒരു പുതുമ ആയിരുന്നു. ഉയര്‍പ്പിനും , കുര്‍ബാനക്കും ശേഷം സി.എല്‍.സി. കുട്ടികള്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ പടക്കങ്ങള്‍ പൊട്ടിച്ചും പൂത്തിരികള്‍ കത്തിച്ചും ആഘോഷിച്ചു. കരിമരുന്നു വിദഗ്ധനായ ലിന്റൊച്ചന്റെ (പോത്തന്‍) അഭാവം ഞങ്ങളില്‍ അല്പം സങ്കടം ഉണ്ടാക്കി . അമേരിക്കയില്‍ സുഖ ജീവിതം നയിക്കുന്ന ലിന്റൊച്ചനു ഈസ്റര്‍ ആശംസകള്‍.
No comments:
Post a Comment