ദുഃഖ വെള്ളി ദിനത്തില്‍ സി.എല്‍.സി.കുട്ടികള്‍ പ്രവര്‍ത്തന നിരതരായിരുന്നു. നഗരികാണിക്കല്‍ കഴിഞ്ഞുള്ള കഞ്ഞി നേര്‍ച്ച , കുരിശിന്റെ വഴി കഴിഞ്ഞുള്ള മോരും വെള്ളം വിതരണം എന്നിവക്ക് നേതൃത്വം നല്‍കിയത് സി.എല്‍.സി ആണ്. ഇടവക അംഗങ്ങളുടെ പൂര്‍ണ്ണ സഹകരണം ഇക്കാര്യത്തില്‍ സംഘടനക്കു ലഭിച്ചു . കഞ്ഞി നേര്‍ച്ചക്കുള്ള അരി നല്‍കിയത്
മാളിയേക്കല്‍ ജോസഫ് (ബേബി ) ചേട്ടനും , സംഭാരം തയ്യാറാക്കുന്നതിനുള്ള തൈര് വാങ്ങി നല്‍കിയത് പള്ളിശ്ശേരി സാബു ചേട്ടനും ആണ് . ഏകദേശം മുപ്പതോളം അംഗങ്ങള്‍ സഹകരിച്ചതിന്റെ ഫലമായി എല്ലാം ഭംഗിയാക്കാന്‍ സാധിച്ചു , ദൈവത്തിനു നന്ദി .
No comments:
Post a Comment