മൃഗങ്ങളെ കെട്ടിയിട്ടു വളര്‍ത്താം , വസ്തുക്കളെ പൂട്ടി വച്ച് സൂക്ഷിക്കാം
എന്നാല്‍ മക്കളെ പൂട്ടിയിട്ടും , കെട്ടിയിട്ടും അല്ല , മറിച്ച് മനസ്സില്‍
മൂല്യങ്ങള്‍ വളര്‍ത്തി , നല്ല ബോധ്യങ്ങള്‍ ഉറപ്പിച്ചു വളര്‍ത്തിക്കൊണ്ടു
വരണം എന്ന് മാതാപിതാക്കള്‍ക്കായി ക്ലാസ്സെടുത്ത പ്രശസ്ത വാഗ്മിയും , ധ്യാന
ഗുരുവുമായ ജോമോന്‍ കണിയാം പറമ്പില്‍ MCBS ഉദ്ബോധിപ്പിച്ചു . കവിതകള്‍
ആലപിച്ചും, പാട്ടുകള്‍ പാടിയും കൊച്ചു കൊച്ചു കഥകള്‍ പറഞ്ഞും വലിയ വലിയ
കാര്യങ്ങള്‍ അദ്ദേഹം മാതാപിതാക്കളുടെ മനസ്സുകളിലേക്ക് എത്തിച്ചു . മതബോധന
വിഭാഗത്തിന്റെ നേതൃത്വത്തില്‍ 22 /07 /12 ഞായറാഴ്ച നടന്ന ഈ ക്ലാസ്
എന്തുകൊണ്ടും വിലപ്പെട്ട ഒന്നായി മാറി .
No comments:
Post a Comment