.........സി.എല്‍.സി.നിങ്ങളെ സ്വാഗതം ചെയ്യുന്നു..........

ക്വിസ് മത്സരത്തില്‍ സെന്റ്‌.ജൂഡ് യുണിറ്റ്

...ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ട ക്വിസ് മത്സരത്തില്‍ സെന്റ്‌.ജൂഡ് യുണിറ്റ് വിജയികളായി യുണിട്ടിനെ പ്രതിനിധീകരിച്ച വാവച്ചന്‍ തകിടിപ്പുറം, ആനി ജേക്കബ് ഇണ്ടിക്കുഴി എന്നിവര്‍ അവിസ്മരണീയ പ്രകടനത്താല്‍ മറ്റുള്ള ടീമുകളെ പിന്നിലാക്കി . സെന്റ്‌.മേരീസ്‌ യുണിറ്റ് രണ്ടാം സ്ഥാനവും, സെന്റ്‌.തോമസ്‌ യുണിറ്റ് മൂന്നാം സ്ഥാനവും നേടി. വികാരി ജോഷി കളപ്പറംമ്പത്ത് ആയിരുന്നു ക്വിസ് നടത്തിയത് .

4 comments:

  1. ഹലോ സജിത്ത് മാഷെ,ഇത് സി.എല്‍.സി.യുടെ ബ്ലോഗ്‌ തന്നെയല്ലേ ? ക്രിസ്മസ് ക്വിസിനെ ക്കുറിച്ച് എഴുതിയതില്‍ ''മധുര പ്രതികാരം'' എന്നെഴുതിയത് തീരെ ശരിയായില്ല.ഇതില്‍ വിജയിച്ച സെന്റ്‌ ജൂഡ് യൂനിട്ടുകാര്‍ക്കുപോലും ഇങ്ങനെ ഒരു ചിന്ത ഉണ്ടാവില്ല. ''പ്രതികാരം'' എന്ന വാക്കിന് മുന്നില്‍ ''മധുര'' എന്ന് ചേര്‍ത്തത് കൊണ്ട് ആവാക്കിന്റെ രൂക്ഷത കുറയുന്നില്ല.കുടുംബ യൂണിറ്റുകള്‍ സ്നേഹത്തിന്റെ സന്ദേശമാണ് നല്‍കുന്നത്.ശത്രുതയുടെതല്ല.ഈ നോമ്പുകാലത്ത് എത്ര മനോഹരമായി ക്വിസ് മത്സരത്തെക്കുറിച്ച് എഴുതാമായിരുന്നു.ഇനിയെങ്കിലും ശ്രദ്ധിക്കുമെന്ന് കരുതുന്നു.

    ReplyDelete
  2. വിമര്‍ശനം ഉള്‍കൊള്ളുന്നു ,വാര്‍ത്ത‍ എഡിറ്റ്‌ ചെയ്യുന്നു
    ആദ്യ അഭിപ്രായം തന്നെ വിമര്‍ശനമയല്ലോ എന്ന സങ്കടം ബാക്കി

    ReplyDelete
  3. സി.എല്‍.സി.യുടെ ഈ ബ്ലോഗ്‌ ഞാന്‍ സ്ഥിരമായി സന്ദര്‍ശിക്കാറുണ്ട്.നമ്മുടെ ഇടവകയില്‍ നടക്കുന്ന എല്ലാ പരിപാടികളും ഫോട്ടോയുടെയും,വീഡിയോയുടെയും പിന്തുണയോടെ വളരെ നല്ലരീതിയില്‍ കൊടുക്കുന്നത് എന്നെപ്പോലെ വളരെ ആളുകള്‍ കാണുന്ന വിവരം സജിത്തിനും അറിയാവുന്നതാണല്ലോ. വിമര്‍ശിക്കതക്ക ഒന്നും അടുത്തൊന്നും എനിക്ക് കാണാന്‍ കഴിഞ്ഞില്ല. ആരോഗ്യകരമായ ഒരു വിമര്‍ശനമായിരുന്നു എന്റേത് എന്നാണ് എന്റെ വിശ്വാസം. ആ വിമര്‍ശനം ഉള്‍ക്കൊള്ളാന്‍ മനസ് കാണിച്ചതില്‍ വളരെ സന്തോഷം.

    ReplyDelete