.........സി.എല്‍.സി.നിങ്ങളെ സ്വാഗതം ചെയ്യുന്നു..........

ബോധവല്‍ക്കരണ ക്ലാസ്



അഡ്വ:ചാര്‍ളി പോള്‍
ഫാമിലി യൂണിറ്റുകളുടെയും മതബോധന വിഭാഗത്തിന്റെയും നേതൃത്വത്തില്‍ മാതാപിതാക്കള്‍ക്കും ദമ്പതികള്‍ക്കുമായി ബോധവല്‍ക്കരണ ക്ലാസ് നടത്തി . അഡ്വ:ചാര്‍ളി പോള്‍ ആയിരുന്നു ക്ലാസ് നയിച്ചത് . കുട്ടികളുടെ മനശാസ്ത്രം , പ്രായോഗിക നടപടികള്‍ , മദ്യത്തിന്റെയും മയക്കുമരുന്നുകളുടയും ദോഷവശങ്ങള്‍,മൊബൈല്‍ ഉപയോഗം, മാധ്യമങ്ങളുടെ ശരിയായ ഉപയോഗം   തുടങ്ങിയ കാര്യങ്ങള്‍ സരസമായ രീതിയില്‍ അദേഹം അവതരിപ്പിച്ചത് ഏല്ലാവര്‍ക്കും ഇഷ്ടമായി . രണ്ടാമത്തെ കുര്‍ബാനയ്ക്ക് ശേഷം പതിനൊന്നു മണിയോടെ ആരംഭിച്ച ക്ലാസ് ഒരു മണിയോടെ അവസാനിച്ചു . സംഘടന പ്രവര്‍ത്തനങ്ങളിലും സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളിലും സഭയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അദേഹത്തിന്റെ സേവനങ്ങള്‍ പ്രശംസനീയമാണ് .

No comments:

Post a Comment