ഞങ്ങള്‍ വരവായി യേശു നാഥന്റെ ദിവ്യ പാത പിന്തുടരാന്‍ ......അതെ കഴിഞ്ഞ ഞായറാഴ്ച മതബോധന ക്ലാസ്സുകള്‍ ആരംഭിച്ചു .പ്രീ-പ്രൈമറി ക്ലാസ്സുകള്‍ കൂടി ആരംഭിച്ചു എന്നത് ഈ വര്‍ഷത്തെ പ്രത്യേകത ആണ് . കൊച്ചു കുട്ടികള്‍ അസ്സംബ്ലിയില്‍ അണിനിരന്നത് മനോഹരമായ കാഴ്ചയായിരുന്നു . അവരുടെ നിഷ്കളങ്കത , പ്രസരിപ്പ് എല്ലാം ഒന്ന് കാണേണ്ടത് തന്നെ . കാരുണ്യ വര്‍ഷം പ്രമാണിച്ചുള്ള പ്രവര്‍ത്തങ്ങളും ഈ വര്‍ഷത്തെ പുതുമയാണ് . ഡയരക്ടര്‍ ജോഷി അച്ചന്റെയും ഹെഡ്മാസ്റ്റര്‍ തോമസ് സാറിന്റെയും നേതൃത്വത്തിലുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ മുട്ടം ഫോറോനയിലെ ഒരു മോഡല്‍ സ്കൂളായി തിരഞ്ഞെടുക്കപ്പെടുവാന്‍ കഴിഞ്ഞ വര്‍ഷം ഇടവകയെ സഹായിച്ചു . ഈ വര്‍ഷവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു . NB :ചിത്രങ്ങള്‍ വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്‌താല്‍ മതിയാകും
No comments:
Post a Comment