പ്രായാധിക്ക്യവും രോഗവും മൂലം ദേവാലയത്തില്‍ വരുവാനും കുര്‍ബാനയില്‍ പങ്കെടുക്കുവാനും സാധിക്കാത്ത രോഗികള്‍ക്കായി ഒരു ദിനം . ദേവാലയ പുനര്‍നിര്‍മ്മാണത്തിന് ശേഷം പള്ളി കണ്ടിട്ടില്ലാത്തവരും അവരിലുണ്ടായിരുന്നു. അവര്‍ക്ക് വരുവാന്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു .രണ്ടാമത്തെ കുര്‍ബാന അവര്‍ക്കുള്ളതായിരുന്നു . കുര്‍ബാനയ്ക്ക് ശേഷം പ്രത്യേക പ്രാര്‍ത്ഥന , സമ്മാന വിതരണം , സ്നേഹവിരുന്ന് എന്നിവയും നടന്നു . വിന്‍സെന്റി പോള്‍ സംഘടന , മതാധ്യാപകര്‍ , പാരിഷ് ഫാമിലി സെന്‍ട്രല്‍ കമ്മിറ്റി തുടങ്ങിയവരായിരുന്നു സംഘാടകര്‍ . പലര്‍ക്കും ഇത് ഒരു പുതിയ അനുഭവമായിരുന്നു , സ്നേഹത്തിന്റെ നനുത്ത തലോടലിന്റെ , കാരുണ്യ സ്പര്‍ശത്തിന്റെ അനുഭവം , ഇക്കാലത്തു പലര്‍ക്കും ലഭിക്കാതെ പോകുന്ന അനുഭവം . ഇത്തരമൊരു സംരഭത്തിന് മുന്‍കൈ എടുത്ത വികാരി ജോഷിയച്ചന്‍ അഭിനന്ദനമര്‍ഹിക്കുന്നു . കൂടുതല്‍ ചിത്രങ്ങള്‍ക്ക് click here
No comments:
Post a Comment