ഒരു വര്‍ഷക്കാലം തണ്ണീര്‍മുക്കം ഇടവകയില്‍ സേവനം അനുഷ്ടിച്ച കപ്പൂച്ചിന്‍ സഭാംഗം ജോബി ബ്രദറിന് ഇടവകാംഗങ്ങള്‍ യാത്രയപ്പ് നല്‍കി . കുര്‍ബാന മധ്യേയുള്ള വചനശുശ്രൂഷ , യുവാക്കള്‍ക്കുള്ള ചര്‍ച്ച ക്ലാസ്സുകള്‍ , പന്ത്രണ്ടാം ക്ലാസ്സിനുള്ള വേദപാഠം , ഫാമിലി യൂണിറ്റ് മീറ്റിങ്ങുകള്‍ എന്നിങ്ങനെ പലതരത്തിലുള്ള സേവന മേഖലകളില്‍ അദ്ദേഹം പ്രശോഭിച്ചു .യാത്രയപ്പ് സമ്മേളനത്തില്‍ ഇടവകയെ പ്രതിനിധാനം ചെയ്യ്ത് പാസ്കല്‍ സാറും , മതബോധന വിഭാഗത്തെ പ്രതിനിധീകരിച്ച് സജിത്തും പ്രസംഗിച്ചു . ഇടവക , കെ.സി.വൈ .എം സംഘടന , പന്ത്രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ തുടങ്ങി പലരും ഉപഹാരങ്ങള്‍ നല്‍കി മീറ്റിങ്ങിന്റെ അവസാനം ജോബി ബ്രദര്‍ നന്ദി രേഘപ്പെടുത്തി .
No comments:
Post a Comment