പന്ത്രണ്ടാം ക്ലാസ്സുകാരെ വികാരിയച്ചന്റെ , മാതാപിതാക്കളുടെ , മതധ്യാപകരുടെ , കൂട്ടുകാരുടെ അങ്ങനെ എല്ലാവരുടെയം പ്രാര്‍ത്ഥനകളോടെ ,ആശംസകളോടെ യാത്രയാക്കി - ജീവിതത്തിലേക്ക് , ജീവിതത്തിന്റെ പച്ചയായ യാഥാര്‍ഥ്യങ്ങളെ കരുത്തോടെ ക്രൈസ്തവ ചൈതന്യത്തോടെ നേരിടാന്‍ വിജയിക്കാന്‍ . ആദ്യമായാണ് ഇങ്ങനെ ഒരു ചടങ്ങ് ഇടവകയില്‍ നടത്തുന്നത് . ഒരു പുതുമ എന്നതിനപ്പുറം ഒട്ടേറെ അര്‍ഥങ്ങള്‍ പേറുന്ന ഒരു ചടങ്ങ് , അതിന്റെ പൂര്‍ണ അര്‍ത്ഥത്തില്‍ എല്ലാവരും
ഉള്‍കൊണ്ടോ,അറിയില്ല . വിളക്ക് തെളിക്കല്‍ ചടങ്ങിനു ശേഷം മാതാപിതാക്കള്‍ കുട്ടികളുടെ തലയില്‍ കൈ വെച്ച് പ്രാര്‍ത്ഥിച്ചു . അസ്സംബ്ലിയില്‍ എല്ലാവരുടെയും മുന്നില്‍ അവരെ ആദരിച്ചു . പിന്നെ അവരുടെ ക്ലാസ്സില്‍ വെച്ച് ഒരു ചെറിയ ചായ സല്‍ക്കാരം , ഗ്രൂപ്പ് ഫോട്ടോ അങ്ങനെ ചടങ്ങുകള്‍ അവസാനിച്ചു
No comments:
Post a Comment