.........സി.എല്‍.സി.നിങ്ങളെ സ്വാഗതം ചെയ്യുന്നു..........

ഒക്ടോബര്‍ മാസം മുഴുവന്‍ നീണ്ടു നിന്ന ജപമാല ആചരണങ്ങള്‍ക്ക് സമാപനമായി.

ഒക്ടോബര്‍ മാസം മുഴുവന്‍ നീണ്ടു നിന്ന ജപമാല ആചരണങ്ങള്‍ക്ക് സമാപനമായി. സെന്റ്‌.ജൂഡ് യൂണിറ്റിലെ വാലയില്‍ ഭവനത്തില്‍ നിന്നും ആരംഭിച്ച പ്രദിക്ഷണം അലങ്കരിച്ച വീഥികളിലൂടെ കരിമരുന്നു പ്രയോഗങ്ങളുടെ നടുവിലൂടെ ആഘോഷമായി പള്ളിയില്‍ അവസാനിച്ചു . സമാപന സന്ദേശം നല്‍കിയത് KCBC യുടെ ഈ വര്‍ഷത്തെ ക്രൈസ്തവ യുവാവിനുള്ള അവാര്‍ഡു നേടിയ ശ്രീ .ജോബി മാത്യു ആയിരുന്നു . ലോക പഞ്ച ഗുസ്തി ചാമ്പ്യനായ അദേഹത്തിന് രണ്ടു കാലുകളും ജന്മനാ തന്നെ  ഇല്ല എന്നിട്ടും MA , LLB ബിരുദധാരിയായ അദേഹം ഇപ്പോള്‍ ഭാരത് പെട്രോളിയത്തിലെ ഓഫീസറാണ് . തികഞ്ഞ പരിശ്രമശാലിയും ക്രൈസ്തവ വിശ്വാസിയുമായ അദേഹത്തിന്റെ പ്രഭാഷണം ഇടവക അംഗങ്ങള്‍ക്ക് ഒരു പുത്തന്‍ ഉണര്‍വ് നല്‍കി. ചടങ്ങുകള്‍ക്ക് ശേഷം ഓട്ടോഗ്രാഫ് മേടിക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും ജോബിക്ക് ആശംസകള്‍ നേരുന്നതിനും അവസരം ഉണ്ടായിരുന്നു .കൂടുതല്‍ ചിത്രങ്ങള്‍ക്ക് ക്ലിക്ക് ചെയ്യൂ  

 

No comments:

Post a Comment