.........സി.എല്‍.സി.നിങ്ങളെ സ്വാഗതം ചെയ്യുന്നു..........

ബിഷപ്‌ മാര്‍ സെബാസ്റ്റ്യന്‍ മങ്കൂഴിക്കരിയുടെ സ്മരണക്കായ് - അതിരൂപത ബൈബിള്‍ ക്വിസ്

ബിഷപ്‌ മാര്‍ സെബാസ്റ്റ്യന്‍ മങ്കൂഴിക്കരിയുടെ സ്മരണക്കായ് നടത്തി വരുന്ന അഖില കേരള പ്രസംഗ മത്സരത്തിന്റെ പത്താം വാര്‍ഷികം പ്രമാണിച്ച് അതിരൂപത ബൈബിള്‍ ക്വിസ് നിര്‍മല ഹാളില്‍ വച്ച് നടത്തി. ശാലോം ബൈബിള്‍ നടത്തി പ്രസിദ്ധി നേടിയ ഡോ.റൂബിള്‍ രാജ് ആയിരുന്നു ക്വിസ് മാസ്റ്റര്‍ . ഫൊറോന വികാരി ഉത്ഘാടനം നടത്തിയ മത്സരത്തില്‍ ഇരുപതോളം ടീമുകളില്‍ നിന്ന് എഴുത്ത് പരീക്ഷ നടത്തിയാണ് അഞ്ചു ടീമുകളെ ചോദ്യോത്തര റൌണ്ടിലേക്ക് തിരഞ്ഞെടുത്തത് .  അത്യന്തം വാശിയേറിയ മത്സരത്തില്‍ നമ്മുടെ വികാരി ജോഷിയച്ചന്റെ പഴയ ഇടവകയായ കുന്നപ്പള്ളിശ്ശേരി ഒന്നാം സ്ഥാനം നേടി. മുട്ടം ഫൊറോന പള്ളിയും , കോക്കമംഗലം ഇടവകയുമാണ്‌ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത് . നാലാം സ്ഥാനം നേടിയത്  തണ്ണീര്‍മുക്കത്തെ പ്രതിനിധീകരിച്ച ക്ലാരമ്മ പള്ളിശേരിയും  , അല്‍ഫോന്‍സാ സണ്ണി ഇട്ടേക്കാട്ടും അടങ്ങിയ ടീമിനാണ് എന്നതില്‍ നമുക്കും അഭിമാനിക്കാം. പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ ബിഷപ്‌ മാര്‍ സെബാസ്റ്റ്യന്‍ മങ്കൂഴിക്കരി ട്രസ്റ്റ് അംഗങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ .

No comments:

Post a Comment