ഈ വര്‍ഷത്തെ മെയ് ദിനം ഒരുപാടു പ്രത്യേകതകള്‍ നിറഞ്ഞതാണ്. വിശുദ്ധ ഔസെഫ് പിതാവിന്റെ തിരുനാള്‍ , മലയാറ്റൂരും കൊക്കമംഗലം പള്ളിയിലുമെല്ലാം പുതു ഞായര്‍ തിരുനാള്‍ , ജോണ്‍ പോള്‍ രണ്ടാമനെ വഴ്ത്ത്തപ്പെട്ടവനായ് പ്രഖ്യാപിക്കുന്ന ദിനം , ലോകമെങ്ങും ആഘോഷിക്കുന്ന തൊഴിലാളി ദിനം അങ്ങനെ പലതരം തിരുനാളുകളും ആഘോഷങ്ങളുമാണ് ഇന്ന് കൊണ്ടാടുന്നത് .ഈസ്റര്‍ വളരെ താമസിച്ചു കടന്നു വന്നതാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണം . നമ്മുടെ പള്ളിയിലും ആഘോഷങ്ങള്‍ നടന്നു . സെന്റ് ജോസഫ് യൂണിറ്റ് ആണ് നേതൃത്വം നല്‍കിയത് . അതോടൊപ്പം എല്ലാ ജോസഫ് നാമധാരികളും കാഴ്ച്ചവെയ്പ്പില്‍ പങ്കെടുത്തു .കുര്‍ബാനയ്ക്ക് ശേഷം എല്ലാ ജോസെഫുമാര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു .പൂവത്തിങ്കല്‍ ജെയിംസ് അച്ചനനാണ് ഇന്ന് കുര്‍ബാന ചൊല്ലിയത് . നമ്മുടെ ഇടവകയില്‍ അന്‍പതോളം ജോസഫ്‌മാരുണ്ട് എന്നത് ഒരു പുതിയ അറിവാണ്
No comments:
Post a Comment