.........സി.എല്‍.സി.നിങ്ങളെ സ്വാഗതം ചെയ്യുന്നു..........

ലിന്റോ വിവാഹിതനായി



പുന്നേക്കാട്ട്  മാത്തച്ചന്‍ ചേട്ടന്റെ മകനും സി.എല്‍.സി യുടെ സജീവ പ്രവര്‍ത്തകനുമായ ലിന്റോ വിവാഹിതനായി. കാഞ്ഞിരപ്പള്ളി  രൂപതാംഗമായ ഷൈനി ആണ് വധു. നവദമ്പതികള്‍ക്ക് എല്ലാവിധ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു

ഗാന രചയിതാവ് ബേബി ജോണ്‍ കലയന്താനി നമ്മുടെ ഇടവക സന്ദര്‍ശിച്ചു

പ്രശസ്ത ക്രിസ്തീയ ഭക്തി ഗാന രചയിതാവ് ബേബി ജോണ്‍ കലയന്താനി നമ്മുടെ ഇടവക സന്ദര്‍ശിച്ചു. മാതാവിന്റെ ഇടവക സന്ദര്‍ശനത്തിന്റെ സമാപനമായിരുന്നു സന്ദര്‍ഭം. ധ്യാന ഗുരു ജോമോന്‍ കൊച്ചുകണിയാം പറമ്പിലും ബേബിച്ചനും ചേര്‍ന്നുള്ള ഒരു മണിക്കൂര്‍ ശുശ്രൂഷ എല്ലാവരുടെയും മനസ്സില്‍ സ്വര്‍ഗീയാനന്ദം നിറച്ചു. രണ്ടായിരത്തോളം ഗാനങ്ങള്‍ രചിച്ചിട്ടുള്ള കലയന്താനിയുടെ പല ഗാനങ്ങളും  വളരെ  പ്രശസ്തമാണ്. നമ്മുടെ ഇടവകയിലെ കുറച്ചു ചേട്ടന്മാര്‍ ചേര്‍ന്ന് നടത്തിയ പാച്ചോര്‍  കഴിച്ച് എല്ലാവരും സന്തോഷത്തോടെ വീടുകളിലേക്ക് പോയി

മാതാപിതാക്കളെ ആദരിക്കുന്ന ഒരു മനോഹര ചടങ്ങ്

വിശ്വാസ വര്‍ഷം  പ്രമാണിച്ച്  ക്രൈസ്തവ വിശ്വാസം വളര്‍ത്തുന്നതിനായി സ്വന്തം മക്കളെ വിട്ടുകൊടുത്ത്  സഭയെ സഹായിച്ച മാതാപിതാക്കളെ ആദരിക്കുന്ന ഒരു മനോഹര ചടങ്ങ് ഒക്ടോബര്‍ ഇരുപത്തി എട്ടാം തിയതി  വൈകുന്നേരം പള്ളിയില്‍ നടത്തപെട്ടു. ഏതെല്ലാം കുടുംബങ്ങളില്‍ നിന്ന് സമര്‍പ്പിതരുണ്ട് എന്ന് മനസ്സിലാക്കുവാനും സമര്‍പ്പിതരെ സൃഷ്ടിക്കുന്നതില്‍ മാതാപിതാക്കളുടെ പങ്ക് വ്യക്തമാകുന്നതിനും ഈ ചടങ്ങ് സഹായിച്ചു.

മാതാവിന്റെ ഇടവക സന്ദര്‍ശനം

ഒക്ടോബര്‍ 21 മുതല്‍ മാതാവിന്റെ ഇടവക സന്ദര്‍ശനം ആരംഭിച്ചു . സെന്റ്‌.ജോസെഫ് യണിറ്റിലെ ബേബി ചേട്ടന്റെ വീട്ടില്‍ നിന്നും ആരംഭിച്ച് ജോസ് മണ്ണാമ്പത്ത്, സാബു പള്ളിശേരി, ജോയ് പള്ളിവാതുക്കല്‍, മോളി മംഗലത്ത്കരി, തോമസ്‌ അയ്യമ്മക്കില്‍, ബാബു കുമരശേരി എന്നീ ഭവനങ്ങളിലൂടെ സഞ്ചരിച്ച് തിരികെ പള്ളിയിലെത്തി. ഹോളി ഫാമിലി , സെന്റ്‌.തോമസ്‌, സെന്റ്‌.ജൂഡൂണിറ്റകളിലെ മാതാവിന്റെ അലങ്കാരം , ചാവറ യണിറ്റിന്റെ അതിര്‍ത്തി മുഴുവന്‍ കുരുത്തോലകള്‍ കൊണ്ട് അലങ്കരിച്ചത്, വഴിയരികിലെ ദീപാലങ്കാരങ്ങള്‍, എന്നിവ മനോഹര കാഴ്ചകള്‍ ആയിരുന്നു

ജപമാല സമാപനത്തിന് സി.എല്‍.സി.നേതൃത്വം

ജപമാലഭക്തിയുടെ മാസമായ ഒക്ടോബര്‍ മാസത്തില്‍ ഒന്നാം തിയതി മുതല്‍ പള്ളിയില്‍ ആരംഭിച്ച ആഘോഷമായ കൊന്ത ചൊല്ലല്‍ ഇന്ന് സമാപിച്ചു. ആദ്യ ഏഴു ദിവസം ഓരോ കുടുംബ യൂണിറ്റുകളും പിന്നീടുള്ള ദിവസങ്ങള്‍ സംഘടനകളും ആണ് നേതൃത്വം നല്‍കിയത്. എല്ലാ ദിവസവും നേര്‍ച്ച വിതരണം ഉണ്ടായിരുന്നു -  ഉണ്ണിയപ്പം , ബിസ്കറ്റ് , അവല്‍, ലഡു, കൊഴുകൊട്ട ഒറിജിനലും ഡ്യൂപ്ലികറ്റും അങ്ങനെ പലവിധ നേര്‍ച്ചകള്‍. ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത മാതാവിനെ അലങ്കരിച്ചതായിരുന്നു - സെവറയില്‍ മാത്തച്ചന്‍ ചേട്ടന്റെയും വെളിപ്പറമ്പില്‍ തോമസ് ചേട്ടന്റെയും അധ്വാനം വലിയ അഭിനന്ദനം അര്‍ഹിക്കുന്നു. സമാപന ദിവസത്തിന് നേതൃത്വം നല്‍കിയത് സി.എല്‍.സി.യും മതധ്യപകരും ചേര്‍ന്നാണ്. സി.എല്‍.സി.കുട്ടികള്‍ ദീപലങ്കരങ്ങളാല്‍ വീഥികള്‍ മനോഹരമാക്കി. നേര്‍ച്ച വിതരണം ഉണ്ടായിരുന്നു ലഡു ആണ് നേര്‍ച്ചയായി എല്ലാവര്‍ക്കും കൊടുത്തത്. സമാപനദിന പരിപാടികളുമായി സഹകരിച്ച എല്ലാ സി.എല്‍.സി കൂട്ടുകാര്‍ക്കും നന്ദി. കാഴ്ച വെയ്പ്പിനായുള്ള   സി.എല്‍.സി അംഗങ്ങളുടെ നിര അള്‍ത്താര മുതല്‍ മോണ്ഡലം വരെ നീണ്ടപ്പോള്‍ സി.എല്‍.സി.പഴയ ഊര്‍ജസ്വലത വീണ്ടെടുത്തല്ലോ എന്ന സന്തോഷമായിരുന്നു എല്ലാവരുടെയും മനസ്സില്‍.  ജപമാല മധ്യത്തില്‍ വിറയാര്‍ന്ന സ്വരത്തില്‍ " ചൊല്ലുന്ന നിമിഷം മാതാവിന്‍ ചാരെ.... എന്ന ഗാനം ലപിച്ചതയിരുന്നു... ആവോ !

വലിയ വിശ്വാസവും , ചെറിയ വിശ്വാസവും പഠിപ്പിച്ച ജിബി ബ്രദര്‍

കഴിഞ്ഞ ഒരു കൊല്ലം നമ്മുടെ ഇടവകയില്‍ സേവനം ചെയ്യ്ത ജിബി ബ്രദര്‍ നമ്മോടു യാത്രപറഞ്ഞു പുതിയ വഴിയിലേക്ക് . ഈ വരുന്ന നവംബര്‍ 26 നു കണ്ണൂരില്‍ വെച്ച് തിരുപട്ടം സ്വീകരിക്കാന്‍ ഒരുങ്ങുന്ന ബ്രദറിനു  സി.എല്‍.സി യുടെ ആശംസകള്‍ നേരുന്നു . അതോടൊപ്പം നമുക്ക് നല്‍കിയ സേവനങ്ങള്‍ നന്ദിയോടെ ഓര്‍ക്കുകയും ചെയ്യുന്നു .  'വലിയ വിശ്വാസം' വളര്‍ത്തുന്നതിനു  കൊച്ചു കുട്ടികള്‍ക്കായി  പ്രതീകങ്ങള്‍ , പാട്ടുകള്‍ തുടങ്ങിയവ ഉപയോഗിച്ച് ബ്രദര്‍ നടത്തിയ  വിശ്വാസ പരിശീലന ക്ലാസ്സുകള്‍ , കുര്‍ബാന പ്രസംഗങ്ങള്‍ അദേഹം നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഒരു പ്രത്യേകത , ഒരു വ്യതസ്തത ഉണ്ടായിരുന്നു . തണ്ണിര്‍മുക്കത്തെ  കുട്ടികള്‍ക്ക് ലഭിച്ച ഒരു അനുഗ്രഹമായിരുന്നു യഥാര്‍ത്ഥത്തില്‍ ജിബി ബ്രദര്‍ . ഇടവകയും , മതധ്യാപകരും, കുട്ടികളും , യുവജനങ്ങളും  ബ്രദറിനെ നേരിട്ട് നന്ദിയും ആശംസകളും അറിയിച്ചു .

ഡായി വിവാഹിതനായി


മേത്തംപറമ്പില്‍ ലൂക്കോസ് ചേട്ടന്റെയും ആനി ചേച്ചിയുടെയും മകന്‍ ഡായി എന്നറിയപ്പെടുന്ന ലിന്റോ വിവാഹിതനായി . തൊടുപുഴ സ്വദേശിനിയും ദല്‍ഹി എസ്കോര്‍ട്ട് ആശുപത്രിയില്‍ നേഴ്സുമായ  നിഷ ആണ് വധു. നവ ദമ്പതികള്‍ക്ക്  സി.എല്‍.സി.യുടെ എല്ലാ വിധ ആശംസകളും

യുവാക്കള്‍ ഒന്ന് ചേര്‍ന്ന് ഓണാഘോഷം

ഈ വര്‍ഷം ആദ്യമായി ഇടവകയിലെ  യുവാക്കള്‍ ഒന്ന് ചേര്‍ന്ന് ഓണാഘോഷം സംഘടിപ്പിച്ചു. ഏകദേശം അമ്പതു പേരോളം ഇതുമായി സഹകരിച്ചു . റൊട്ടികടി, കുടം തല്ലു , വടംവലി, കബഡി തുടങ്ങി നാടന്‍ മത്സരങ്ങള്‍ നടത്തപെട്ടു . പുന്നെക്കാട്ടു അപ്പച്ചന്‍ ചേട്ടന്റെ മകന്‍ സാജു, തണ്ണീര്‍മുക്കത്തെ ഏറ്റവും പ്രശസ്തന്‍  - ലിജോ ജോര്‍ജ് , അങ്ങനെ പലരും സാമ്പത്തിക പിന്തുണ നല്‍കി . ഉച്ചയോടെ എല്ലാവരും പായസവും കുടിച്ചു വീടുകളിലേക്ക് പോയി. വളരെ നല്ലതും വരും വര്‍ഷങ്ങളില്‍ തുടരാവുന്നതുമായ ഒന്നായി എല്ലാവരും ഈ കൂട്ടായ്മയെ വിലയിരുത്തി .

ഗായക സംഘത്തിന്റെ ഓണപ്പാട്ട്